പറവൂർ: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വടക്കേക്കരയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെബിൻ പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം.ഡി. മധുലാൽ, അനിൽ ഏലിയാസ്, കെ.കെ. ഗീരീഷ്, അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.