പെരുമ്പാവൂർ: നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിലും രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് ഒക്കൽ മണ്ഡലം കമ്മിറ്റി പന്തം കൊളത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സോളി ബെന്നി, സെബി ഇഞ്ചിപ്പറമ്പിൽ, രാജേഷ് മാധവൻ, വി.ബി. ശശി, പി.കെ. സിന്ധു, അമ്പിളി ജോഷി, എ.ഡി. ഷിജു, വി.ടി.തങ്കച്ചൻ, ബിജു റാഫേൽ, ജോമി ജോർജ്, പോളി പറക്കാടൻ, സി. എസ്. ഷാജു, എം.എം. ജേക്കബ് എന്നിവർ പങ്കെടുത്തു.