ആലുവ: ആലുവ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ.പി സ്‌കൂളിലെ പൂർവവിദ്യാർത്ഥികൾ 'അസോസിയേഷൻ ഓഫ് സെന്റ്. ഫ്രാൻസിസ് എൽ.പി.എസ് അലുംമ്‌നി' എന്ന സംഘടന രൂപീകരിച്ചു. അംഗത്വ വിതരണണോദ്ഘാടനം മദർ. സുപ്പീരിയർ റോസ്‌ലി വർഗീസ്, ആദ്യകാല അംഗം എസ്. ഷീലയ്ക്ക് നൽകി നിർവഹിച്ചു.

പ്രസിഡന്റ് അനീഷാ ഷജ്ബാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രസ് ഷൈല, വി.പി. ജോർജ്, ബാബു കുളങ്ങര, ജാസ്മിൻ ബെന്നി, കെ.വി. അനീഷ്, മഞ്ജിത ഇല്ലിയാസ്, കെ.എം. സഗീർ, സാദിയ സെയ്ത്, എം.ആർ. രശ്മി, മിഷ എം. പ്രകാശ് എന്നിവർ സംസാരിച്ചു.