കുറുപ്പംപടി: വിശ്വകർമ്മസഭ അകനാട് ശാഖാ കുടുംബയോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ. അജി അദ്ധ്യക്ഷത വഹിച്ചു. ദിനേശ് കാരിക്കൽ, എം.കെ. മോഹനൻ, കെ.എൻ. ജയൻ, കെ.വി. മനോഹരൻ, കെ.വി. സഹദേവൻ, പി.എസ്. സുധീർ, കെ.എ. സുരേഷ്‌കുമാർ, പി.കെ. ദിനേശൻ, വിജി രാജൻ എന്നിവർ സംസാരിച്ചു.