കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ 12ാം വാർഡിലെ സ്മാർട്ട് അങ്കണവാടിക്ക് ഫർണിച്ചറുകൾ കൈമാറി. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റീൽ അലമാര, മേശ, വുഡൻ റാക്ക്, ബേബി ടേബിൾ എന്നിവ വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് നൽകിയത്.