പെരുമ്പാവൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുന്നത്തുനാട് താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണിക്ക് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ താലൂക്കുതല വ്യവസായ നിക്ഷേപ സംഗമം നടത്തും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിക്കും.