കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ ലോക ഹിന്ദി ദിനാചരണം നടത്തി. കുട്ടികൾ തയാറാക്കിയ പതിപ്പുകളുടെ പ്രകാശനം, സെമിനാർ, വിവിധ അവതരണങ്ങൾ എന്നിവയുണ്ടായി.
നഗരസഭാ കൗൺസിലർ പി.ആർ. സന്ധ്യ ഉദ്ഘാടനം ചെയ്തു. ഹിന്ദി പതിപ്പുകൾ എൻ.യു. ഉലഹന്നാൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ടി.വി. മായ, കൺവീനർ കെ.ജി. മല്ലിക, എം.കെ. ഹരികുമാർ, സി.എച്ച്. ജയശ്രി, ബിസ്മി ശശി എന്നിവർ സംസാരിച്ചു.