പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിൽ 2022-23 വർഷത്തെ ലാഭവിഹിതം വിതരണം ആരംഭിച്ചു. ഭരണസമിതി അംഗവും റിട്ട. ജോയിന്റ് രജിസ്ട്രാറുമായ പി.ബി. ഉണ്ണിക്കൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ ടി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി. പി ഷിബു, ജോളി സാബു, പി.എം. ജിനീഷ് , സെക്രട്ടറി ടി. എസ് അഞ്ജു, അസി. സെക്രട്ടറി മീന വർഗീസ്‌, ജോബി പി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.