കുറുപ്പംപടി: മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സത്രത്തിന് മുന്നോടിയായി കാപ്പുകെട്ട് ചടങ്ങ് നടത്തി.

ചെങ്ങമനാട് ആഞ്ജനേയ ക്ഷേത്രം ചെയർമാൻ ഗോപൻ ഉദ്ഘാടനം ചെയ്തു. സത്ര സമിതി ചെയർമാൻ എൻ.പി. ബാബു, ക്ഷേത്രം പ്രസിഡന്റ് ശ്രീജിത്ത് വി. ശർമ്മ, ഡോ. ഇടനാട് രാജൻ, സനീഷ് എന്നിവർ സംസാരിച്ചു.