
കൊച്ചി: മാലിന്യക്കൂമ്പാരമായിരുന്ന കളമശേരി പാരിജാതം റോഡിൽ നഗരസഭയുടെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ കുസാറ്റ് എൻ.എസ്.എസ് വളന്റിയർമാരും ജില്ലാ നിയമ സഹായ അതോറിട്ടിയും ചേർന്നൊരുക്കിയ 'സ്‌നേഹാരാമം' ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അപർണ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ അദ്ധ്യക്ഷ സീമ കണ്ണൻ, ജില്ലാ ജഡ്ജി ഹണി എം. വർഗീസ്, കെൽസ അംഗം സെക്രട്ടറിയും ജില്ല ജഡ്ജിയുമായ ജോഷി ജോൺ, ഡെൽസ എറണാകുളം സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണൻ, നഗരസഭാ സെക്രട്ടറി സി. അനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.