മട്ടാഞ്ചേരി: കോർണേഷൻ ക്ലബിൽ കളിക്കിടെ ക്ലബങ്കണത്തിൽ കടന്നെത്തിയ ഉടുമ്പ് പരിഭ്രാന്തി പരത്തി . ചൊവ്വാഴ്ച വൈകിട്ടാണ് നാലടിയോളം ശരീരമടക്കം നീളമുള്ള പൂർണ വളർച്ചയെത്തിയ ഉടുമ്പ് ക്ലബിൽ കടന്നെത്തിയത്. ഫുട്ബാൾ ടർഫ് ,ഷട്ടിൽ കോർട്ട് എന്നിവയും വാഹന പാർക്കിംഗുമുള്ള മേഖലയിലാണ് ഉടുമ്പിന്നെ ആദ്യം കണ്ടത്. തുടർന്നത് ഓഫീസ് കെട്ടിടത്തി ലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉടുമ്പിനെ പിടികൂടി കെട്ടിയിട്ടു. തുടർന്ന് എത്തിയ വനംവകുപ്പ് അധികൃതർക്ക് കൈമാറിയതായി ക്ലബ്ബ് സെക്രട്ടറി വിശ്വനാഥ് അഗ ർവാൾ പറഞ്ഞു.