
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായുള്ള റോഡ് ഷോ സെന്റ് തെരേസാസ് കോളേജിൽ മുൻ ഇന്ത്യൻ ബാസ്‌ക്കറ്റ് ബാൾ താരം പ്രാചി തെഹ്ലാൻ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും റീജിയണൽ മേധാവിയുമായ ടി.എസ്. മോഹനദാസ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ക്ലിയോസ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11നാണ് മാരത്തൺ. ചലച്ചിത്രതാരം നിയാസ്, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൺസ വിജയ ജോസഫ്, ഡോ. പ്രവീൺ പൈ, ക്ലിയോ സ്‌പോർട്‌സ് ഉടമകളായ ബൈജു പോൾ, അനീഷ് പോൾ, ശബരി നായർ, രഞ്ജിത്ത് സജീവ് തുടങ്ങിയവർ പങ്കെടുത്തു. www.kochimarathon.in.