ആലുവ: ആലുവ യു.സി കോളേജ് മലയാള വിഭാഗത്തിന്റെയും ഐ.ക്യു.എ.സിയുടെയും ആഭിമുഖ്യത്തിൽ ഇന്നും നാളെയും 'ഫോക്‌ലോറും ഫോക്‌ലോർ പഠനവും' എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല നടക്കും. ടി.ബി. നൈനാൻ ഹാളിൽ ഇന്ന് രാവിലെ 9.30ന് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്യും. വകുപ്പ് മേധാവി ഡോ. വിധു നാരായൺ അദ്ധ്യക്ഷത വഹിക്കും.