
കൊച്ചി: ഫെഡറൽ സ്‌കിൽ അക്കാഡമിയിൽ പരിശീലനം പൂർത്തിയായ 30 വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. കച്ചേരിപ്പടി വിമലാലയത്തിൽ നടന്ന ചടങ്ങ് ഫെഡറൽ ബാങ്ക് ഇന്റേണൽ ഓഡിറ്റ് വിഭാഗം വൈസ് പ്രസിഡന്റ് വി.എം. തുഷാര ഉദ്ഘാടനം ചെയ്തു. ബാങ്ക് സി.എസ്.ആർ മേധാവി സി.ജെ. അനിൽ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.എൽ. പ്രവീൺ, സി.എസ്.ആർ വിഭാഗം മാനേജർ മെലിൻഡ പി. ഫ്രാൻസിസ്, ഫെഡറൽ സ്കിൽ അക്കാഡമി ഹെഡ് ജയന്തി കൃഷ്ണചന്ദ്രൻ, സ്വയംതൊഴിൽ പരിശീലകൻ സജീവൻ തുടങ്ങിയവർ പങ്കെടുത്തു.