ആലുവ: ആലുവ മേഖലയിൽ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊണ്ടോട്ടിയിൽ സ്‌കൂട്ടറിൽ നിന്നുവീണ് ചൊവ്വര നെയ്ത്തുരുത്തിൽ ഷാജി (56), കമ്പനിപ്പടിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അടിവാരം പന്തലക്കോടത്ത് റഷീദ നാസർ (31), റെയ്‌സാ മോൾ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.