കൊച്ചി: വില്പനയ്‌ക്കെത്തിച്ച 27.67 ഗ്രാം എം.ഡി.എം.എയും 41.40 ഗ്രാം കഞ്ചാവുമായി യുവതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ കാർതോമട്ടിൽ സഫീല നസ്‌റിൻ (26), ആലുവ ചൂണ്ടി എരുമത്തല തുരുത്തുമ്മേൽ സനൂപ് (38), മുപ്പത്തടം തണ്ടിരിക്കൽ ഷമീർ (44), കടുങ്ങല്ലൂർ കപ്പിലിപ്പല്ലത്ത് കേളംപറമ്പിൽ ഫസൽ (29), വരാപ്പുഴ കൂനമ്മാവ് നടക്കപ്പറമ്പിൽ രഞ്ജിത്ത് (33) എന്നിവരെയാണ് ചേരാനല്ലൂർ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.

സനൂപിനെ മുമ്പും ലഹരിക്കേസിൽ ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.