 
നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സഹകരണ റോഡിൽ കാഞ്ഞനപ്പിള്ളി വീട്ടിൽ സേവ്യറിന്റെ മകൾ സയനയാണ് (21) മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നോടെ അത്താണി എസ്.എൻ.ഡി.പി ശാഖാ ഓഫീസിന് മുമ്പിലായിരുന്നു അപകടം. ബന്ധുവായ യുവാവാണ് കാർ ഓടിച്ചിരുന്നത്. മറ്റൊരു യുവതിയും യുവാവുംകൂടി കാറിലുണ്ടായിരുന്നു. ഇവരെല്ലാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് തിരികെ വൈറ്റിലയിലേക്ക് പോകുകയായിരുന്നു. കടവന്ത്ര ട്രോമ അക്കാഡമി ജീവനക്കാരിയാണ്.
മാതാവ്: മരട് സ്വദേശിനി ഷീബ. സഹോദരി: ലയന.