
തോപ്പുംപടി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ കൊച്ചി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ റോഡ് ഉപരോധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. യുത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ജോസഫ് മാർട്ടിൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷുഹൈബ് എം.എസ്. അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ, ടി.എം.റിഫാസ്, ഇ.ജെ. അവറാച്ചൻ, അനു സെബാസ്റ്റിൻ, ടോം കുരീത്തറ, ബ്രയൻ ആൻഡ്രുസ്, പ്രത്യുഷ് പ്രസാദ്, യേശുദാസ്, ദേവിപ്രിയ ഉണ്ണിക്കൃഷ്ണൻ, ടോജോ ലാലൻ എന്നിവർ പ്രസംഗിച്ചു.