കോലഞ്ചേരി: പഴന്തോട്ടം ഇല്ലിച്ചുവട് വളവിലെ വഴിയരികിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു. ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ചാക്കുകെട്ടുകളിൽ കൊണ്ടിടുന്നത്. ഇവ പിന്നീട് തെരുവ് നായ്ക്കൾ വലിച്ച് റോഡിന്റെ പല ഭാഗത്തുമിടും. മാലിന്യ ചാക്കുകളിൽ വാഹനങ്ങൾ കയറിയിറങ്ങി റോഡാകെ ദുർഗന്ധ പൂരിതവുമാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.