കൊച്ചി: കേരള മർച്ചന്റ് ടെയ്ലേഴ്സ് അസോസിയേഷൻ (കെ.എം.ടി.എ) ജനറൽ ബോഡിയോഗം 14, 15 തീയതികളിൽ നെടുമ്പാശേരിയിലെ ഹോട്ടൽ എയർലിങ്ക് കാസ്റ്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, കെ.ജി.ടി.എ ജില്ല പ്രസിഡന്റ് കെ.ഡി. ജോൺസൺ തുടങ്ങിയവർ പങ്കെടുക്കും. കെ.എം.ടി.എ സെക്രട്ടറി മുജീബ് ഡൊമിനോ, വൈസ് പ്രസിഡന്റ് ഷിഹാബ് പാരഡെയ്സ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.