വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ ജനകീയം 2024' പരിപാടിക്ക് നാളെ തുടക്കമാകും. ഓരോ വാർഡിലുമെത്തി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ജനങ്ങളുമായി ആശയവിനിമയം നടത്തും. കുഴുപ്പിള്ളി പഞ്ചായത്തിലാണ് പദ്ധതിയുടെ ആരംഭം.
മണ്ഡലത്തിലെ 135 വാർഡുകളിലെയും ജനങ്ങളെ വിവിധ ഘട്ടങ്ങളിലായി എം.എൽ.എ. അഭിസംബോധന ചെയ്യും. ജനങ്ങൾക്ക് എം.എൽ.എയോട് പരാതികൾ അറിയിക്കാനും നിർദ്ദേശങ്ങൾ വയ്ക്കാനും മുഖാമുഖത്തിൽ അവസരമുണ്ടാകും. പഞ്ചായത്തുകൾ അടിസ്ഥാനമാക്കി നടപ്പാക്കിയ പദ്ധതികൾ എം.എൽ.എ. വിശദീകരിക്കും.
മുഖ്യമന്ത്രിയുടെ ചികിത്സ സഹായം, ദുരിതാശ്വാസം തുടങ്ങി സർക്കാരിന്റെ ക്ഷേമപദ്ധതികൾ പരിചയപ്പെടുത്താനും ഗുണഭോക്താക്കൾക്ക് അതിവേഗം ലഭ്യമാക്കാനും വേണ്ട നടപടികൾ ജനകീയം 2024 ൽ ഉണ്ടാകും.