
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) 41-ാം രാജ്യാന്തര മാനേജ്‌മെന്റ് കൺവെൻഷൻ 18,19 തീയതികളിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ നടക്കും. രാജ്യാന്തര പ്രതിനിധികൾ, ആയിരത്തോളം കോർപ്പറേറ്റ് പ്രമുഖർ, വിദ്യർത്ഥികൾ എന്നിവർ പങ്കെടുക്കും. ബിസിനസ് രംഗത്ത കഴിവ് തെളിയിച്ച ഏഴ് പ്രവാസി മലയാളികളെ ആദരിക്കും. നോർക്ക റൂട്ട്‌സുമായി സഹകരിച്ചാണ് എൻ.ആർ.ഐ സെഷൻ സംഘടിപ്പിക്കുന്നത്. 18ന് വൈകിട്ട് നടക്കുന്ന ചടങ്ങ് എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ് കമ്പനി ചെയർമാൻ ദീപക് പരേഖ് ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 9ന് വിവിധ വിഷയങ്ങളിൽ പാനൽ ചർച്ച നടക്കും. രജിസ്ട്രേഷന് Info@kma.org.in, 9072775588