കോതമംഗലം: എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി അതിദരിദ്ര കുടുംബങ്ങൾക്ക് നൽകുന്ന 60 വീടുകളിൽ രണ്ടാമത്തേതിന്റെ താക്കോൽ കൈമാറി. പിണ്ടിമന വെറ്റിലപ്പാറയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം സി.എൻ.മോഹനൻ നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷനിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം.എൽ.എ, എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, റഷീദ സലീം, ജോയ്സ് ജോർജ്, കെ.കെ.സുനിൽകുമാർ, എം.കെ. ബോസ്, കെ.എ. അൻവർ, പി.എം. മുഹമ്മദാലി, എ.എൻ. സിജിമോൾ, പി.ഡി. സാജൻ തുടങ്ങിയവർ പങ്കെടുത്തു.