വൈപ്പിൻ: 2022- 23 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ക്ഷീരവികസന വകുപ്പ് നൽകുന്ന മികച്ച പരമ്പരാഗത ക്ഷീര സഹകരണ സംഘത്തിനുള്ള പുരസ്‌കാരം മണീട് സെന്റ്. കുര്യാക്കോസ് കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണ സംഘത്തിന് സമ്മാനിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ,സെക്രട്ടറി ജീമോൻ ലാസർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.