വൈപ്പിൻ: ഭിന്നശേഷിക്കാരുടെ ദേശീയ ക്ഷേമ സംഘടനയായ 'സക്ഷമ 'യുടെ കൊച്ചി താലൂക്ക് സമിതി ബ്രെയിൽ ദിനം ആചരിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. എം.എസ്. ഭാസി അദ്ധ്യക്ഷനായി. ഡോ.വി.കെ. തമ്പി, വി.വി. സഭ സെക്രട്ടറി പി.ജി. ഷൈൻ, സക്ഷമ സംസ്ഥാന സമിതി അംഗം ടി.ബി. ഹരി, താലൂക്ക് സെക്രട്ടറി കെ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടി അരങ്ങേറി.