ചോറ്റാനിക്കര: ചരിത്രപ്രസിദ്ധവും മതമൈത്രിയുടെ പ്രതീകവുമായ കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ ദർഗാ ശെരീഫിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് 14ന് നടക്കും. ഇന്ന് രാത്രി 8.30ന് മഹ്ശറയുടെ തിരുമുറ്റം എന്ന വിഷയത്തിൽ അബൂറബീഹ് സ്വദഖത്തുല്ലാഹ് ബാഖവി പ്രഭാഷണം നടത്തും. നാളെ വൈകിട്ട് 6ന് മെഗാ ദഫ് മത്സരം, രാത്രി 8ന് ഷംസുദ്ദീൻ ഫാളിൽ വഹബിയുടെ മതപ്രഭാഷണം. ശനിയാഴ്ച വൈകിട്ട് 7ന് മതസൗഹാർദ്ദ സമ്മേളനം കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പള്ളി മാനേജർ അഡ്വ. അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷത വഹിക്കും.

സ്വാമി ധർമ്മചൈതന്യ, ഡോ. ഏലിയാസ് മോർ അത്താനാസിയോസ്, അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി എന്നിവർ പ്രഭാഷണം നടത്തും. കാരുണ്യ പദ്ധതി തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ് ദാനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. കൊടി കുത്ത് സപ്ലിമെന്റ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് പ്രകാശിപ്പിക്കും. എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, പഞ്ചായത്ത് അംഗം എ.പി. സുഭാഷ് എന്നിവർ സംസാരിക്കും.തുടർന്ന് ബുർദ മജിലിസ് ദുആ സമ്മേളനം.

ഞായറാഴ്ച രാവിലെ 10.30ന് താഴത്തെ പള്ളിയിലും 11ന് മലപ്പള്ളിയിലും കൊടി ഉയർത്തൽ, രാത്രി 10.30ന് പ്രാദേശിക മഹല്ലുകളിൽ നിന്നുള്ള ചന്ദനക്കുട ഘോഷയാത്രയും രാത്രി 11ന് ചന്ദനക്കുടവും നടക്കും.