വൈപ്പിൻ: ഗോശ്രീ ഒന്നാം പാലത്തിനും മൂന്നാം പാലത്തിനും സമാന്തരപാലങ്ങൾ ഉടൻ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എളങ്കുന്നപ്പുഴ അപെക്‌സ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചാത്യാത്ത് റോഡിലെ ജിഡ ഓഫീസിന് മുന്നിൽ ധർണ നടത്തി. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളിൽ നിന്നുള്ള പ്രവർത്തകർ ധർണയിൽ പങ്കെടുത്തു. അപെക്‌സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, സെക്രട്ടറി പി.കെ. മനോജ്, എം.എ. ബാലചന്ദ്രൻ, വി.സി. ചന്ദ്രൻ, എൻ.ജെ. ആന്റണി എന്നിവർ സംസാരിച്ചു.

അപെക്‌സ് ഭാരവാഹികളുടെ നേതൃത്വത്തിൽ ജിഡ സെക്രട്ടറി രഘുരാമനുമായി ചർച്ചയും നടത്തി. സമാന്തര പാലങ്ങൾ ആവശ്യമാണെന്ന കാര്യത്തിൽ ജിഡ അധികൃതർക്കും യോജിപ്പാണ്. അതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് ജിഡ സെക്രട്ടറി വിശദീകരിച്ചു. ഗോശ്രീ പാലങ്ങളോടു ചേർന്നുള്ള ജിഡ വക ഭൂമിയിൽ യാതൊരുവിധ നിർമ്മാണപ്രവർത്തനങ്ങളും നടത്തില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.