തൃപ്പൂണിത്തുറ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ഒ.സി ജംഗ്ഷനിൽ നിന്ന് നടക്കാവ് ജംഗ്ഷൻ വരെ പന്തം കൊളുത്തി പ്രകടനം നടത്തി. സമാപനസമ്മേളനം മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ രാജ് അദ്ധ്യക്ഷനായി. ഉദയംപേരൂർ മണ്ഡലം പ്രസിഡന്റുമാരായ ടി.വി. ഗോപിദാസ്, കമൽ ഗിപ്ര, പാർലമെന്ററി പാർട്ടി നേതാവ് എം.പി. ഷൈമോൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അമിത് ശ്രീജിത്ത്, വിഷ്ണു പനച്ചിക്കൽ, റോഷൻ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.