വൈപ്പിൻ: സി.പി.ഐയുടെ മുതിർന്ന നേതാവായിരുന്ന കെ.ഐ. കോരതിന്റെ ഒന്നാം ചരമ വാർഷികദിനം കുഴുപ്പിള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ .എൻ.കെ. ബാബു, പ്രജാവതി പ്രകാശൻ, പി.എസ്. ഷാജി , ടി.എ. ആന്റണി, ജിൻഷാ കിഷോർ, കെ.പി. രാഘവൻ, പി.വി. ഗിരീഷ് കുമാർ, കെ. കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.