
കാക്കനാട്: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ച് നടത്തി. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസീന ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജിപ്സൻ ജോളി അദ്ധ്യക്ഷനായി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ ബാബു ആന്റണി, സിസി വിജു, നേതാക്കളായ സുജിത് പി.എസ്. സിന്റോ ജോയ്,റെനിഷ് നാസർ റൂബൻ പൈനാക്കി ആംബ്രോസ് തുതീയൂർ, , അലി ഷാന, റഫീഖ് പൂതേലിൽ, സാബു പടിയഞ്ചേരി, ഹസീബ് മുളക്കമ്പിള്ളി,സുനിൽകുമാർ, ദിവ്യ ബഹുലേയൻ, സേതുലക്ഷ്മി, സിമില മാധവൻ, സൈസൻ ജോസഫ്, സുബീഷ് കണ്ണങ്കേരി തുടങ്ങിയവർ പങ്കെടുത്തു