കൊച്ചി: സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് റാഫേൽ തട്ടിലിനെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അഭിനന്ദിച്ചു.
റാഫേൽ തട്ടിലിന്റെ തുറന്ന സമീപവും സമ്പർക്കവും സംഭാഷണവും സഭയ്ക്ക് ഗുണകരമാകും. സഭയുടെ നിർണായകമായ കാലഘട്ടത്തിലാണ് ചുമതല ഏൽക്കുന്നത്. പ്രതിബന്ധങ്ങൾക്കും പ്രതിസന്ധിക്കുമിടയിൽ പ്രത്യാശ പകരുന്ന സേവനമാണ് ആഗ്രഹിക്കുന്നത്. കൂടുതൽ ശോഭയോടെ സഭയെ നയിക്കാൻ തട്ടിലിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.