y

തൃപ്പൂണിത്തുറ: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥകളി അണിയറ കലാകാരൻ എരൂർ ശശിയേയും മേളം കലാകാരൻ തൃപ്പൂണിത്തുറ സജീവനേയും അനുസ്മരിച്ചു. എം.ആർ.എസ്. മേനോൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് തിയ്യാട്ടു കലാകാരനായ തിയ്യാടി രാമൻ നമ്പ്യാർ, കഥകളി കലാകാരി അഡ്വ. രഞ്ജിനി സുരേഷ്, വനിതാ കഥകളി കേന്ദ്രം സെക്രട്ടറി രാധികാ അജയൻ, രാമഭദ്രൻ തമ്പുരാൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പി.കെ.ബാലകൃഷ്ണൻ സ്വാഗതവും ഷിബു തിലകൻ നന്ദിയും പറഞ്ഞു.