
കൊച്ചി: എസ്. രമേശന്റെ സ്മരണാർത്ഥം ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ 'ഇരുൾ വീഴുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ പി.എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. സാമൂഹ്യ സംരംഭക സഹകരണ സംഘം (സമൂഹ്) ആണ് 'ഇൻ ഡിഫൻസ് ഒഫ് കോൺസ്റ്റിറ്റ്യൂഷൻ' എന്ന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. അഡ്വ.വി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ബി പുരസ്‌കാരം നേടിയ തമിഴ് കഥാകാരൻ പെരുമാൾ മുരുകനെ പ്രൊഫ. എം. കെ. സാനു ആദരിച്ചു. പെരുമാൾ മുരുകന്റെ സാഹിത്യ ലോകം ഡോ.ആർ. മിനിപ്രിയ പരിചയപ്പെടുത്തി. എസ്. രമേശന്റെ കവിത സമൂഹ് സെക്രട്ടറി സി.ബി. വേണുഗോപാലും പെരുമാൾ മുരുകന്റെ കവിത കൃഷ്ണദാസും ആലാപിച്ചു.