award

കൊച്ചി: ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023ലെ ഓടക്കുഴൽ അവാർഡ് പി.എൻ.ഗോപീകൃഷ്ണന്റെ 'കവിത മാംസഭോജിയാണ് " എന്ന കവിതാ സമാഹാരത്തിന്. പ്രശസ്തിപത്രവും ശില്പവും 30,000 രൂപയുമടങ്ങുന്നതാണ് പുരസ്കാരം.

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ചരമവാർഷികദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് അദ്ധ്യക്ഷ ഡോ. എം. ലീലാവതി അവാർഡ് നൽകും. നിരൂപകൻ ഡോ. ഇ.വി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

തൃശൂർ അയ്യന്തോൾ സ്വദേശിയായ ഗോപീകൃഷ്ണൻ കെ.എസ്.എഫ്.ഇയുടെ തൃശൂർ ഹെഡ് ഓഫീസിൽ സീനിയർ മാനേജരാണ്. ഭാര്യ: അനില. മകൻ: സച്ചിത്ത് നാരായണൻ.