
കൊച്ചി: സുസ്ഥിരവികസനത്തെക്കുറിച്ച് രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിന്റെയും രാജഗിരി ബിസിനസ് സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ കാക്കനാട് രാജഗിരി കോളേജിൽ അന്തർദേശീയ സമ്മേളനം ആരംഭിച്ചു. ലോകത്തിലെ 20 സർവകലാശാലകളിലെ പ്രതിനിധികൾ, ഗവേഷകർ എന്നിവരടക്കം 1300 പേർ പങ്കെടുക്കും. രാജഗിരി കോളേജിന്റെ അന്തർദേശീയ പ്രവർത്തനങ്ങൾ തുടങ്ങിയതിന്റെ രജതജൂബിലി ആഘോഷവും ഇതോടനുബന്ധിച്ച് നടക്കും. ന്യൂസിലൻഡ് വൈകാട്ടോ സർവകലാശാല വി.സി പ്രൊഫ. നെയിൽ ക്യുഗ്ലി ഉദ്ഘാടനം ചെയ്തു. ഫാ. ബെന്നി നൽക്കര അദ്ധ്യക്ഷത വഹിച്ചു. രാജഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. സാജു , ഡോ. ബിനോയ് ജോസഫ്, ഡോ. അരുൺ എ. ഏലിയാസ് എന്നിവർ പങ്കെടുത്തു. 13ന് സമാപിക്കും.