p

കൊച്ചി: കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ ചാൻസലറായ ഗവർണറെടുത്ത തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി. സേർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിലടക്കം നിയമസഭ കൊണ്ടുവന്ന ഭേദഗതി സംബന്ധിച്ചാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ച് നിലപാട് തേടിയത്. ചാൻസറുടെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി 18ന് പരിഗണിക്കാനായി മാറ്റി.
ഒൻപതു സർവകലാശാലകളിൽ വി.സിമാരുടെ സ്ഥിര നിയമനത്തിന് ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡോ. മേരി ജോർജാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിയമസഭ പാസാക്കിയ സർവകലാശാല ബില്ലുകളിൽ ഗവർണറുടെ അനുമതി വൈകുന്നതിനാലാണ് വി.സി നിയമനവും വൈകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഓരോ വി.സിയുടെയും നിയമ നനടപടികൾ വ്യത്യസ്തമാണെന്ന് സർക്കാർ വിശദീകരിച്ച സാഹചര്യത്തിൽ,ഹർജി നിലനിൽക്കുമോയെന്നാവും കോടതി ആദ്യം പരിശോധിക്കുക.

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിയോഗിക്കാൻ രാജ്ഭവനിൽ നിന്ന് പലതവണ കത്തു നല്കിയിട്ടും സർവകലാശാലകൾ തയാറാകുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ നിയമസഭ വരുത്തിയ ഭേദഗതിയനുസരിച്ച് ,വൈസ് ചാൻസലർമാരുടെ നിയമനാധികാരം ഗവർണർക്കല്ലെന്ന് സർക്കാർ വാദിച്ചു.

ഗ​വ​ർ​ണ​റെ​ ​ത​ട​ഞ്ഞ​ ​കേ​സ്:
എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ
ജാ​മ്യാ​പേ​ക്ഷ​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി

കൊ​ച്ചി​:​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഡി​സം​ബ​ർ​ 11​ന് ​ഗ​വ​ർ​ണ​റെ​ ​ത​ട​യു​ക​യും​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ക്കു​ക​യും​ ​ചെ​യ്ത​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​പ​റ​യാ​ൻ​ ​മാ​റ്റി.​ ​ഇ​ന്ന​ലെ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​ഡ​യ​സ് ​ഹ​ർ​ജി​ക്കാ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​ഓ​ൺ​ലൈ​നി​ൽ​ ​വി​ളി​ച്ചു​ ​വ​രു​ത്തി.​ ​അ​ട​ച്ചി​ട്ട​ ​കോ​ട​തി​യി​ൽ​ ​ഇ​വ​ർ​ക്കു​ ​പ​റ​യാ​നു​ള്ള​ത് ​സിം​ഗി​ൾ​ബെ​ഞ്ച് ​കേ​ട്ട​ശേ​ഷ​മാ​ണ് ​ഹ​ർ​ജി​ ​വി​ധി​പ​റ​യാ​ൻ​ ​മാ​റ്റി​യ​ത്.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഹാ​ജ​ർ​ ​നി​ല​യ​ട​ക്ക​മു​ള്ള​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.
ഒ​ന്നു​ ​മു​ത​ൽ​ ​ഏ​ഴു​ ​വ​രെ​ ​പ്ര​തി​ക​ളാ​യ​ ​യ​ദു​കൃ​ഷ്ണ​ൻ,​ ​ആ​ഷി​ക് ​പ്ര​ദീ​പ്,​ ​ആ​ർ.​ജി.​ ​ആ​ശി​ഷ്,​ ​ദി​ലീ​പ്,​ ​റ​യാ​ൻ,​ ​അ​മ​ൻ​ ​ഗ​ഫൂ​ർ,​ ​റി​നോ​ ​സ്റ്റീ​ഫ​ൻ​ ​എ​ന്നി​വ​രാ​ണ് ​ജാ​മ്യ​ഹ​ർ​ജി​ ​ന​ല്കി​യ​ത്.