india

കൊച്ചി: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് (എം.എസ്.ഡി. ഇ ) കീഴിലുള്ള നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഖിലേന്ത്യാ തലത്തിൽ 'ഇന്ത്യാ സ്‌കിൽസ് 2023-24' മത്സരം സംഘടിപ്പിക്കും. അഭ്യസ്ഥവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കുന്നതിന് അവരവരുടെ കഴിവുകൾ പരിഭോഷിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. രജിസ്‌ട്രേഷൻ 15 വരെ നീട്ടിയതായി നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അറിയിച്ചു.

സ്‌കിൽ ഇന്ത്യ ഡിജിറ്റൽ വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടത്താം. ജില്ലാ, സംസ്ഥാന, മേഖലാതല മത്സരങ്ങൾക്ക് ശേഷമായിരിക്കും അഖിലേന്ത്യാതല മത്സരാർത്ഥികളെ കണ്ടെത്തുന്നത്. ദേശിയതലത്തിലെ അന്തിമഘട്ടവിജയികൾക്ക് ഈവർഷം ഫ്രാൻസിൽ നടക്കുന്ന വേൾഡ് സ്‌കിൽ മത്സരവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുവാനുള്ള അവസരം ലഭിക്കും.