കൊച്ചി: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധിയുടെ 16-ാം ഗഡു ലഭിക്കാൻ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വേണമെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ് ഓഫീസുകളെയോ പോസ്റ്റ്മാനെയോ സമീപിച്ച് ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം. ജില്ലയിൽ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 21373 പേർ 15 നകം നടപടി ക്രമങ്ങൾ സ്വീകരിക്കണം.