അങ്കമാലി: നൂറ് കോടിയിൽപ്പരം രൂപ നിക്ഷേപമുള്ള അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനെതിരെ
എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിച്ചു. അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. ഒ.ജി. കിഷോർ അദ്ധ്യക്ഷത വഹിച്ചു.
എം.പി. പത്രോസ്, അഡ്വ. കെ.കെ. ഷിബു, എം. മുകേഷ്, ബെന്നി മൂഞ്ഞേലി, ജയ്സൻ പാനികുളങ്ങര, മാത്യൂസ് കോലഞ്ചേരി, എം.കെ. രാജീവ്, സജി വർഗീസ്, പി.എ. തോമസ്, ടി.വൈ. ഏല്യാസ്. പി.എ. അനീഷ് തുടങ്ങിയവർ സംസാരിച്ചു.