അങ്കമാലി: തുറവൂർ മാർ അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും രക്ഷാകർത്തൃദിനാചരണവും യാത്രഅയപ്പ് സമ്മേളനവും റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റണി പുതിയാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് മുഖ്യാതിഥിയായി. വിദ്യാഭ്യാസ, കായിക രംഗങ്ങളിൽ വിജയികളായവരെ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി മെമന്റോ നൽകി അനുമോദിച്ചു. എം.പി. മാർട്ടിൻ, സീന ജിജോ, മിനി വർഗീസ്, ടിന്റു ജോയി, വി.ഡി. ബാബു, സിൽവി ബൈജു, സ്റ്റാനി സൈമൺ, സിസ്റ്റർ ലിറ്റി സെബാസ്റ്റ്യൻ, ബേബി പി. ഗ്രീൻസ് എന്നിവർ സംസാരിച്ചു.