മരട്: സംസ്ഥാനത്ത് ദേശീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സാസ്ഥ്യ കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരമായ എൻ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ്) അംഗീകാരം മരട് ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.

2023 ഒക്ടോബർ മാസമാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഒഫ് ഹോസ്പിറ്റൽ ആൻ‌ഡ് ഹെൽത്ത് പ്രൊവൈഡേഴ്സ് മരടിലെ മാതൃകാ ഹോമിയോ ഡിസ്പെൻസറി സന്ദർശിച്ചത്. ഡോ. ശ്രീകല എൻ.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നേട്ടത്തിനായി പരിശ്രമിച്ച ഡോ. നമിതയുടെ നേതൃത്വത്തിലുള്ള ടീമിനെ നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അഭിനന്ദിച്ചു.