മൂവാറ്റുപുഴ: കെ.എം.എൽ.പി സ്കൂൾ സ്കൗട്ട്‌ വിദ്യാർത്ഥികൾ മൂവാറ്റുപുഴ ഫയർഫോഴ്സ് ഓഫീസ് സന്ദർശിച്ചു. ഫയർഫോഴ്സിന്റെ രക്ഷാ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഫയർസ്റ്റേഷൻ മാസ്റ്ററായ മനോജ് നായിക്, ടി.ടി. അനീഷ് കുമാർ, കെ.കെ. രാജു, മുരുകേഷ് എന്നിവർ കുട്ടികൾക്ക് വിശദീകരിച്ചു. ഹെഡ്മാസ്റ്റർ എം.കെ. മുഹമ്മദ്, സ്കൗട്ട് മാസ്റ്റർ എം.എ. ഹംസ അദ്ധ്യാപിക ബി. ഷീബ, സാദിഖ് അലി എന്നിവർ വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ടായിരുന്നു.