കോതമംഗലം: വേമ്പനാട്ട് കായലിൽ നാലര കിലോമീറ്റർ കൈകൾ ബന്ധിച്ച് നീന്തി വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡ് ലക്ഷ്യമിട്ട് ഏഴു വയസുകാരൻ. കോതമംഗലം വാരപ്പെട്ടി തുരുത്തിക്കാട്ട് സന്ദീപിന്റെ മകൻ സാത്വിക് സന്ദീപാണ് റെക്കാഡിലേക്ക് നീന്തിക്കയറാൻ ഒരുങ്ങുന്നത്.

13 രാവിലെ 8ന് വൈക്കത്ത് നിന്ന് ആരംഭിക്കുന്ന നീന്തൽ ചേർത്തല തവണക്കടവ് സമാപിക്കും. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ ബിജു തങ്കപ്പനാണ് പരിശീലകൻ. കോതമംഗലം ക്രിസ്തു ജ്യോതി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സാത്വിക്.