അങ്കമാലി: മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി വാർഷികവും സേക്രഡ് ഹാർട്ട് കാർഡിയാക് സെന്ററും സിനിമാ താരം നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച സി.ടി സ്കാൻ സെന്റർ ഉദ്‌ഘാടനം മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി നിർവഹിച്ചു. സുപ്പീരിയർ ജനറാൾ ബ്രദർ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ടുകടവിൽ, ജനറൽ മാനേജർ സന്തോഷ് കുമാർ, ഫാ.ജോസ് പൊള്ളയിൽ, തോമസ് മാടശേരി തുടങ്ങിയവർ പങ്കെടുത്തു.