കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്ത് അ‌ഞ്ചാം വാർഡിലെ മുത്തോലപുരം പള്ളിത്താഴത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. പാമ്പാക്കുട ബ്ലോക്ക് അംഗം എൽസി ടോമി, പഞ്ചായത്ത് അംഗം ജോർജ് ചമ്പമല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡെന്നീസ് മർക്കോസ്, ജോയി ജോസഫ്, പി.ജി. പ്രശാന്ത്, സജിമോൻ വാട്ടപ്പിള്ളിൽ, സൈജു തുരുത്തേൽ, എന്നിവർ സംസാരിച്ചു.