
കൊച്ചി: വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുല്ലേപ്പടി ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂൾ സംഘടിപ്പിച്ച കൊമേഴ്‌സ് ക്വിസിൽ ഇടപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ആൻ മരിയ, ഫാത്തിമ ഫർവീൺ എന്നിവർ ജേതാക്കളായി.
കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.വി. നന്ദന , വഹീബ ഷിഹാബ് എന്നിവർ രണ്ടാം സ്ഥാനവും എറണാകുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ തെരേസാ ജോസ്, സൽന സെബാസ്റ്റ്യൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ സി. ഗോവിന്ദ് സമ്മാനദാനം നിർവഹിച്ചു. സ്കൂൾ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷത വഹിച്ചു. അബാദ് ഗ്രൂപ്പ് ചെയർമാൻ അൻവർ ഹാഷിം, കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ്, രജനി കെ. നായർ, പി.എച്ച്. ഷാഹിന, എം.സലാഹുദ്ദീൻ, ടി.യു.സാദത്ത്, കോ-ഓർഡിനേറ്റർ ടി.ജി. സിനിമോൾ എന്നിവർ സംസാരിച്ചു.