കൊച്ചി: എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും സീനിയർ ജേർണലിസ്റ്റ് ഫോറം മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയുമായിരുന്ന പൂവത്തിങ്കൽ ബാലചന്ദ്രനെ സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. യോഗത്തിൽ ഫോറം ജില്ലാ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ. മാധവൻ, വൈസ് പ്രസിഡന്റ് കെ.ജി. മത്തായി, സെക്രട്ടറി സി.കെ. ഹസൻകോയ, ജില്ലാ സെക്രട്ടറി പി.ഒ. തങ്കച്ചൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.എം.ദത്തൻ, വി. സുബ്രഹ്മണ്യൻ, പി.എ. കുര്യാക്കോസ്, കെ.പി. തിരുമേനി, എ.സാജ് മാത്യൂസ്, ബാബു വിപിൻചന്ദ്രൻ, ഇ. പത്മകുമാർ എന്നിവർ പ്രസംഗിച്ചു.