കോലഞ്ചേരി: ഐരാപുരം അംബികാമഠം ദേവീക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 6.30ന് ദീപാരാധന, 8.30ന് കൊച്ചിൻ മരടിന്റെ നാട്ടരങ്ങ്, ഞായർ വൈകിട്ട് 6.30ന് ദീപാരാധന, 8.30ന് തിരുവനന്തപുരം സംഘചേതനയുടെ നാടകം- സേതുലക്ഷ്മി, തിങ്കൾ രാവിലെ 5ന് ഗണപതി ഹോമം,​ 12.30 ന് പൈതലൂട്ട്, 1ന് അന്നദാനം,​ വൈകിട്ട് 6ന് ദീപാരാധന,​ 8 മുതൽ താലപ്പൊലി. മേൽശാന്തി പുല്ലുവഴി, പൂതോഴിമഠം പി.എസ്. വാസുദേവൻ മുഖ്യ കാർമ്മികനാകും.