commerce

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചും കേരള കോമേഴ്‌സ് ഫോറവും സംയുക്തമായി കോമേഴ്‌സ് കാർണിവൽ സംഘടിപ്പിക്കും. 13ന് രാവിലെ 9.30 ന് എറണാകുളം ഐ.സി.എ.ഐ ഭവനിലാണ് കാർണിവൽ. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അക്കൗണ്ടിംഗ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, കോമേഴ്‌സ് ക്വിസ് എന്നീ മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ സമ്മാനദാനം നിർവഹിക്കും. കോമേഴ്‌സ് ടീച്ചേർസ് അസോസിയേഷനുകൾ നടത്തുന്ന മത്സരങ്ങളിൽ അകൗണ്ടിംഗ് അപ്രിട്യൂട് ടെസ്റ്റുകളിൽ മുമ്പിൽ വരുന്ന 20 വീതം കുട്ടികൾക്കും ആദ്യ മൂന്ന് സ്ഥാനത്തെത്തുന്ന രണ്ടു പേരടങ്ങുന്ന ടീമിനും പങ്കെടുക്കാം.