കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ, ടീച്ചർ ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വാർഷികവും യാത്രഅയപ്പ് സമ്മേളനവും നടത്തി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ ടെക്‌നോളജി ഡയറക്ടർ ബി. അബുരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ അദ്ധ്യക്ഷനായി. കൊച്ചിൻ യൂണിവേഴ്‌സി​റ്റി സിൻഡിക്കേ​റ്റ് അംഗം ഡോ. പി.കെ. ബേബി, സ്‌കൂൾ ബോർഡ് ചെയർമാൻ ഫാ.ജേക്കബ് കുര്യൻ, എസ്.ജയകുമാർ, സാജു പി. വർഗീസ്, സാജു എം. കറുത്തേടം, പ്രിൻസിപ്പൽമാരായ ഹണി ജോൺ തേനുങ്കൽ, കെ.ഐ. ജോസഫ്, ഹെഡ്മിസ്ട്രസുമാരായ കെ.ടി. സിന്ധു , ജയ് ഏലിയാസ്, ഷൈനി ജോർജ് , ഡോ. ബിന്ദു ഗോപിനാഥ്, സാലി മാത്യു, പി.വി. പൗലോസ്, ടി.എം.സജി, എ.വി. സ്‌കറിയ, പി.ജെ. ഷീല , ഹന്ന സൂസൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ഒമ്പത് പേർക്ക് യാത്രഅയപ്പ് നൽകി.